Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MBBS Students

നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ കാ​ർ ഇ​ടി​ച്ചു; നാ​ല് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി നാ​ല് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. അ​മ്രോ​ഹ​യി​ൽ ഡ​ൽ​ഹി-​ല​ക്നോ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം.

നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച്ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രി​ച്ച നാ​ലു​പേ​രും വെ​ങ്ക​ടേ​ശ്വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

പോ​ലീ​സും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Up